Tuesday, December 7, 2010

വാനമ്പാടി


മനസ്സേ
നീയിനിയും
കിഴക്കോട്ടു നോക്കി
പറക്കും കിളികളാകരുതേ
അവിടെയിനി നിനക്ക്
ചേക്കാറാനൊരു ചില്ലയില്ല...
അങ്ങ് കിഴക്കൻ മലയിൽ
നീ കൂട്ടിയ കൂടിനി മറന്നേക്കൂ
കാടായ കാടൊക്കെയും
ഒരു പ്രണയത്തിന്റെ കാട്ടു തീ
വിഴുങ്ങിയത് നീ അറിയുക...
മനസ്സേ
നീ ഇനി
ഒരു തുണ്ടു മേഘത്തെ പോലെ
ചിതറി പരന്നൊഴുകിക്കോളൂ..
അതിരുകളില്ലാതെ
അലക്ഷ്യം
ഓരോ ചെറുകാറ്റിനും
ചിതറിത്തെറിച്ച്...

2


പുറത്ത് വേനൽ മഴ തിമർക്കുന്നു
അകത്ത് ഞാൻ
നീ എന്നിലേക്ക്
പെയ്തിറങ്ങുന്നതും കാത്ത്....
പതിവു പോലെ
ഈ സായാഹ്നത്തിലും
എന്റെ മനസ്സിലെ കിളികൾ
നിന്നിലേക്ക് പറക്കുന്നു....
പാവം എന്റെ മനസ്സിനറിയില്ല
അവിടെ അവയ്ക്ക് ചേക്കേറാൻ
ഒരു ചില്ലയില്ലെന്ന്
ഒരു പക്ഷെ ദേശാടനക്കിളികൾക്ക്
കൂട് കൂട്ടാന്‍ അവകാശമില്ലായിരിക്കാം
അന്യ ദേശത്ത് എല്ലാം അന്യന്റേതല്ലേ.....