Sunday, December 4, 2011

മഴ

പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്
ആകാശത്തെ മട്ടുപ്പാവില്‍ ഇരുന്നു
വിരഹിണി ആരോ പ്രിയനെയോര്‍ത്തു
മനം നൊന്തു കരയുന്നുണ്ട്
സഹതാപം കൊണ്ടാവാം
ഇന്ന് സന്ദ്യയും സങ്കടത്തില്‍ ആണ്
അവളുടെ കവിളിന്‍
അരുണിമ കാണ്മാനില്ല
എനിക്ക് നീ ഓര്മ വരുന്നു
പക്ഷെ മാനത്തെ
രാജകുമാരിയെപ്പോലെ
കരയാന്‍ ഈയുള്ളവള്‍ക്കാവില്ലല്ലോ
മട്ടുപ്പാവിലിരുന്നു രാജകുമാരിക്ക്
രഹസ്യമായ് കരയാം
പക്ഷെ ഭൂമിയില്‍ ഇവള്‍
കരഞ്ഞാല്‍ മാലോകര്‍ അറിയില്ലേ
അവരെന്നെ ചീത്ത കുട്ടി എന്ന് വിളിക്കും
ഇവള്‍ക്ക് വഴി തെറ്റിപ്പോയി എന്ന്
ഗ്രാമം മുഴുവന്‍ പറഞ്ഞു പരത്തും
അതു കൊണ്ട് അവന്റെ രൂപം
എന്നും പതിഞ്ഞു കിടക്കും
എന്‍ കണ്ണിണകളെ
നിങ്ങളോട് ഇവളുടെ
അപേക്ഷയാണ് നിങ്ങള്‍
ഒരിക്കലും ഇവളെ
നാണം കെടുതരുതേ
പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്

10 comments:

  1. തോരില്ലേ..........?


    നന്നായിട്ടുണ്ട് ട്ടാ...

    ReplyDelete
  2. thorumo..... areellya.....thanks sammi...............

    ReplyDelete
  3. നന്നായിട്ടുണ്ട്.. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണേ...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. thank you manoj thank you ilangippokkal..........ഞാന്‍ ശ്രദ്ധിക്കാട്ടോ
    മലയാളം എഴുതുന്നത്‌ .....
    ഒരു വലിയ ടാസ്ക്കാന് .....
    google ഉപയോഗിച്ചാണ്‌ ഞാന്‍ ഈ പാതകം ചെയ്യുന്ന്നത്
    ,,,,, അതാണ് ...... മേലില്‍ ശ്രദ്ധിക്കാട്ടോ അഭിപ്രായത്തിനു നന്ദി വായിച്ചതിനും .......

    ReplyDelete
  6. വെറും കവിതകള്‍ മാത്രമാണല്ലോ!ഇത് മാത്രായി ഇങ്ങനെ കൂടിയാ മതിയോ? ഇടക്കൊരു കഥയും കൂടി വരട്ടെന്നെ.

    ReplyDelete
  7. thanks nenakuutees......... kadha vran ssi padanu nnalum sramikkatto......

    ReplyDelete
  8. ശബ്ദമില്ലാതെ കരയുക എന്നത് ഒരു കഴിവാണ് രാജകുമാരിക്ക് പ്രസന്നത എന്നതില്‍ കവിഞ്ഞു ഒരു ഭാവം പാടില്ല അത് കൊണ്ട് തന്നെ ശബ്ദമില്ലാതെ കരയാന്‍ ശീലിച്ചേ പറ്റൂ

    ReplyDelete