മഴ പൊഴിയുന്നു പുഴയവാന്‍
പുഴ ഒഴുകുന്നു ആഴിയിലലിയാന്‍
ആഴിയോ മഴയായ്
പുനര്‍ ജനിക്കുന്നു....
പുനര്‍ ജനികള്‍ക്കുമതീതം എന്‍
മനം മാത്രം
Monday, July 25, 2011
ചതുരംഗം
കറുപ്പും വെളുപ്പുമിടകോര്‍ന്ന
കളത്തിനപ്പുറവും ഇപ്പുറവും
ഇരുന്നു നീ ചതുരഗമാടുമ്പോള്‍
കരുവായത് ഞാനും എന്‍റെ
കുഞ്ഞു കിനാക്കളുമായിരുന്നു
പണയം വെയ്ക്കപ്പെട്ടത് എന്‍റെ
യൌവ്വനമായിരുന്നു
എന്‍റെ ഹൃദയം മുറിച്ചു നീ
രാണിയായ് നീക്കി
നീ രാജാവായ് പ്രതിഷ്ടിച്ചത്കളത്തിനപ്പുറവും ഇപ്പുറവും
ഇരുന്നു നീ ചതുരഗമാടുമ്പോള്‍
കരുവായത് ഞാനും എന്‍റെ
കുഞ്ഞു കിനാക്കളുമായിരുന്നു
പണയം വെയ്ക്കപ്പെട്ടത് എന്‍റെ
യൌവ്വനമായിരുന്നു
എന്‍റെ ഹൃദയം മുറിച്ചു നീ
രാണിയായ് നീക്കി
എന്‍റെ തലച്ചോറായിരുന്നു
കൈ കാലുകള്‍ വെട്ടി നീ
കാലാള്‍പ്പട ഉണ്ടാക്കി
എന്‍റെ സ്വപ്നങ്ങളെ നീ തേരാളിയാക്കി
എന്‍റെ ഹൃദയത്തില്‍ കത്തിയാഴ്ത്തുംപോള്‍
എന്തുകൊണ്ട് നീ അറിഞ്ഞില്ല
അതു നിനക്കായ് മാത്രമാണു
മിടിച്ചിരുന്നതെന്ന്........
ചിന്ന ഭിന്നമാക്കപ്പെട്ട ഹൃദയത്തോടൊപ്പം
ഇല്ലാതായതു അതിനുള്ളില്‍
പ്രതിഷ്ടിക്കപ്പെട്ട നീ കൂടി
ആയിരുന്നു എന്ന സത്യം
എന്ത് കൊണ്ട് നീ അറിഞ്ഞില്ലാ
........
Subscribe to:
Posts (Atom)