നന്ദി
ഇത്രയും കാലം
എന്‍റെ മനസ്സിലേക്ക്
സ്നേഹം ചോരിഞ്ഞതിനു
എന്‍റെ കിനാവുകള്‍ക്ക്
നിറം പകര്‍ന്നതിനും നന്ദി
നന്ദി ഇത്രയും കാലം
എന്‍റെ ദുരിതങ്ങള്‍ക്ക്
സാന്ത്വനമായതിനും
ഇത്രയും കാലം
എന്‍റെ നൊമ്പരങ്ങള്‍ക്ക്
കൂട്ടിരുന്നതിനും നന്ദി
തീരാത്ത പ്രശ്നങ്ങളുടെ പേമാരിയിലേക്ക്
വ്യാകുലതകളുടെ ആഴക്കയങ്ങളിലേക്ക്
ഞാന്‍ വലിച്ചെറിയപ്പെടുന്ന
ഈ ഇരുണ്ട ദിനങളില്‍
വേദനയുടെ വിഭ്രാന്തിയുടെ
ഈ തുരുത്തില്‍ ഞാന്‍ ഒറ്റപ്പെടുമ്പോള്‍
അപരിചിത ഭാവം കണ്ണുകളില്‍ നിറച്ച്
വൃണിത ഹൃദയത്തില്‍ ഉപ്പു തേച്ചു
നടന്നകലുന്ന ഔപചാരികതക്കും നന്ദി
അറിയാതെയെങ്കിലും ചെയ്തുപോയ
എല്ലാ പിഴകള്‍ക്കുംമാപ്പ് സ്നേഹത്തോടെ
ആമി
സ്വയം കുറ്റങ്ങളെല്ലാം ഏറ്റെടുത്, ചെയ്തു തന്നതിനെല്ലാം നന്ദി പറഞ്ഞ്, ഇങ്ങനെ ഒരു യാത്രാമൊഴി വേണോ ആമിനാ?
ReplyDeleteവിടരുത് ആരായാലും. കൂടെ കൂടിക്കോ. അയാള്‍ക്ക് ഇതോടെ മനസിലാവണം ഇങ്ങനെ പൊടീം തട്ടി പോവാനൊരുങ്ങിയാ എന്താ ഫലം എന്ന്
( കൊള്ളം ട്ടോ)
നന്ദി suhruthee....................:)))))))))))
Delete