Saturday, May 30, 2009
മൗനം
സുഖദമായ ഒരാലസ്യം
പോലെ നമുക്കിടയിലീ
മൗനം ചേക്കേറിയിരിക്കുന്നു
നിന്‍റെ നൊമ്പരം എന്‍റെതും
എന്‍റെ കിനാവുകള്‍ നിന്‍റെതുമായിരിക്കുന്നു
അരുത് നീയെന്നോട് ഒന്നും പറയരുത്
വാക്കുകള്‍ നമുക്കിടയിലൊരു
കോട്ട തീര്‍ത്തേക്കാം
ഏനിക്കായി തുടിക്കുന്ന
നിന്‍റെ ഹൃദയം നിന്‍റെ കണ്ണുകളുടെ
ജാലകത്തിലൂടെ ഞാന്‍ കാണുന്നു
എന്‍റെ ഹൃധയതുടിപ്പില്‍
നിന്‍റെ വിങ്ങലുകള്‍ ഞാന്‍ തൊട്ടറിയുന്നു
മൗനം
ഇതെത്ര സുഖധമാം ആലസ്യം
നമുക്ക് ചുറ്റും നാം തീര്‍ത്ത
വേലിക്കെട്ടുകള്‍ അഴിയുന്നു
എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തെ തൊട്ടറിയുന്നു
മൗനംഇതെത്ര വാചാലം
അരുത് നീയെനിക്ക് വാക്കുതരരുത്
ബന്ധിച്ചു നിര്‍ത്തിയ സേതുപോലെ
വാക്കുകളുടെ തടവറക്കുള്ളില്‍
വിങ്ങേണ്ടതല്ലാ നമ്മുടെ സ്നേഹം.....
ഇടയഗാനത്തിന്‍റെ മാസ്മരികതയിലലിഞ്ഞും
മര്‍മരം പൊഴിക്കുന്ന കാറ്റിനോട് സല്ലപിച്ചും
ഓരങ്ങളിലൂടെ കുണുങ്ങി ചിരിച്ചും
കരിമ്പാറക്കെട്ടുകളില്‍ നിര്‍ദയം തല്ലിത്തകര്‍നും
പാഞ്ഞൊഴുകുന്ന കാട്ടാറു പോലെയാകട്ടെ
അത്അനന്തമായ സാഗരത്തിന്‍റെ സ്വച്ച്ച
ശാന്തതയിലലിയാന്‍ കഴിഞ്ഞില്ലെങ്കിലോ
ഏന്ന വേവലാതി വേണ്ടാ
ലക്ഷ്യത്തിലെത്തുവാന്‍ ധ്രിതിയും അരുത്
എത്തിയില്ലെന്കിലോ എന്ന കുണ്ടിതവുമരുത്
ഈ സ്നേഹഗംഗ മന്നം മന്നമോഴുകട്ടെ
അജ്ഞാതമായപാതകളിലൂടെ അലക്ഷ്യം ഒഴുകട്ടെ
ആമി
Subscribe to:
Post Comments (Atom)
ബന്ധിച്ചു നിര്‍ത്തിയ സേതുപോലെ
ReplyDeleteവാക്കുകളുടെ തടവറക്കുള്ളില്‍
വിങ്ങേണ്ടതല്ലാ നമ്മുടെ സ്നേഹം.....
ഇടയഗാനത്തിന്‍റെ മാസ്മരികതയിലലിഞ്ഞും
മര്‍മരം പൊഴിക്കുന്ന കാറ്റിനോട് സല്ലപിച്ചും
ഓരങ്ങളിലൂടെ കുണുങ്ങി ചിരിച്ചും
കരിമ്പാറക്കെട്ടുകളില്‍ നിര്‍ദ്ദയം തല്ലിത്തകർന്നും
പാഞ്ഞൊഴുകുന്ന കാട്ടാറു പോലെയാകട്ടെ
നമ്മുടെ സ്നേഹം:അതു അനന്തമായ സാഗരത്തിന്‍റെ സ്വഛ
ശാന്തതയിലലിയാന്‍ കഴിഞ്ഞില്ലെങ്കിലോ
ഏന്ന വേവലാതി വേണ്ടാ...
ലക്ഷ്യത്തിലെത്തുവാന്‍ ധൃതിയും അരുത്
എത്തിയില്ലെങ്കിലോ എന്ന കുണ്ഠിതവും അരുതു.
ഈ സ്നേഹഗംഗ മന്ദം മന്ദമൊഴുകട്ടെ
അജ്ഞാതമായ പാതകളിലൂടെ അലക്ഷ്യം ഒഴുകട്ടെ...
എവിടെയെങ്കിലും എത്തിപ്പെടട്ടെ, ഒരുമിച്ചു ഒഴുകുമെങ്കിൽ
ജീവിതം ധന്യമായി!
:))))))))))))))))))))))) orumichu ozhukumenkil...............
ReplyDelete