Monday, February 28, 2011

ശുഭയാത്ര.


ഉള്ളില്‍ നീ കൂട്ടിവെച്ച സ്നേഹമത്രയും
പാറപ്പുറത്തൂ വിതച്ചൊരാ വിത്തു പോല്‍ ..

എന്നെന്നെ ദൈവം ശപിച്ചതാണോ


എന്റെ ഗ്രാമത്തിലെ ഒറ്റയടിപ്പാതയാണ് നല്ലത്
വിശാലമായ നഗര വീഥികള്എനിക്കുള്ളതല്ല


ഒരു ശ്രീരാമന്റെയും കാല്പെടാതെ...
അഹല്യയുടെ മരവിപ്പിലേക്കു മടങ്ങാന്സമയമായി

ബന്ധങ്ങളുടെ ബന്ധനമില്ലാത്ത എന്റെ കൂട്ടിലേക്ക്...


ഉള്ളില്പിടക്കുന്ന കിളിയുടെ

കഴുത്ത് ഞാന്നിര്‍ദയം ഞെരിക്കട്ടെ


ചരിത്രത്തിന്റെ ആവര്ത്തനത്തില്പകക്കാതെ..
ദുരന്തങ്ങള്ആഘോഷമാക്കിയ ജീവിതത്തില്
അടുത്ത മഹാദുരന്തത്തിനായ് ആരതിയെടുക്കാം...


ചില ജന്മങ്ങള്ഇങ്ങിനെയെന്ന് ആശ്വസിക്കാം....
ചിറകുള്ളവയൊക്കെ പറക്കട്ടെ..
തളരാതെ പറക്കാനെന്‍

ശക്തികൂടി ഞാന്പകര്ന്നു നല്കാം...
ശുഭയാത്ര.....

വാനമ്പാടി

വിതയ്ക്കാതെ കൊയ്യാതെ
കളപ്പുരകളില്‍ നാളെക്കായി
ധാന്യങ്ങള്‍ കൂട്ടിവയ്ക്കാത്ത
ദേശാടന കളികള്‍ എത്ര ഭാഗ്യവന്മാര്‍!!!
ലക്ഷ്യമില്ലാത്ത നിയതമായ
രൂപം പോലുമില്ലാത്ത
ചിതറിപ്പരന്നോഴുകുന്ന
മേഖങ്ങളല്ലേ
അതിലും ഭാഖ്യവന്മാര്‍?????

കിളികളെപ്പോലെ പറക്കാനും
മേഖത്തെപ്പോലെ പരന്നോഴുകാനും
സ്വാതന്ത്ര്യം കിട്ടിയ ഞാനാണോ
അതിലും ഭാഗ്യവതി????????