Thursday, April 14, 2011

മഴ

ഒരിക്കലും പിഴയ്ക്കാത്ത
വാഗ്ദാനം പോലെ വീണ്ടും
മഴ എത്തിയിരിക്കുന്നു .
തീഷ്ണ ശൈത്യതിനും
അത്യുഷ്ണത്തിനും ശേഷം
ഉള്ളുകുളിര്‍ക്കെ പെയ്തു തിമിര്‍ക്കുവാന്‍
കൊതിക്കുന്ന ഒത്തിരി ഒത്തിരി
കാര്‍മേഘങ്ങള്‍ എന്റെ മനസ്സിന്റെ
ആകാശത്ത് ഉരുണ്ടു കൂടിയത്
നീ അറിഞ്ഞുവോ സഖീ ...
പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍
എന്റെ മനസ്സിന്റെ ഗര്‍ഭ ഗൃഹത്തില്‍
ഒരിക്കലും തീരാത്ത നോവാകുന്നതും
നീ അറിയാത്തതെന്തേ സഖീ .....
കര്‍ക്കിടകം തിമിര്‍ക്കുന്ന സന്ധ്യയില്‍
മുറ്റത്തു പെയ്യുന്ന മഴയെ നോക്കി നാമിരുന്നതും..
ഹൃത്തിലോളിപ്പിച്ച മുത്ത്‌ നീ
എനിക്കായ് സമ്മാനിച്ചതും
നീ ഓര്‍ക്കുന്നുവോ സഖീ
അന്ന് നാം പകുത്തെടുത്ത ആ വളപ്പൊട്ടുകള്‍
കളഞ്ഞുപോയത് നീയറിഞ്ഞുവോ സഖീ
മുട്ടത്തു താളത്തില്‍ നൃത്തം വെയ്ക്കുമീ മഴയില്‍ ആ വളപ്പൊട്ടുകള്‍
തെളിഞ്ഞു വരുന്നതും
കാത്തിരിക്കയാനിന്നു ഞാന്‍
ഒരിക്കലും പിഴയ്ക്കാത്ത വാഗ്ദാനം
പോലെ വീണ്ടും മഴ എത്തിയിരിക്കുന്നു

1 comment:

  1. ഇന്ന് എവിടെയെന്നോ എന്തെന്നോ അറിയാത്ത
    എന്‍റെ പാച്ചിക്കു സമര്‍പ്പിതം ...........

    ReplyDelete