Sunday, December 4, 2011

മഴ

പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്
ആകാശത്തെ മട്ടുപ്പാവില്‍ ഇരുന്നു
വിരഹിണി ആരോ പ്രിയനെയോര്‍ത്തു
മനം നൊന്തു കരയുന്നുണ്ട്
സഹതാപം കൊണ്ടാവാം
ഇന്ന് സന്ദ്യയും സങ്കടത്തില്‍ ആണ്
അവളുടെ കവിളിന്‍
അരുണിമ കാണ്മാനില്ല
എനിക്ക് നീ ഓര്മ വരുന്നു
പക്ഷെ മാനത്തെ
രാജകുമാരിയെപ്പോലെ
കരയാന്‍ ഈയുള്ളവള്‍ക്കാവില്ലല്ലോ
മട്ടുപ്പാവിലിരുന്നു രാജകുമാരിക്ക്
രഹസ്യമായ് കരയാം
പക്ഷെ ഭൂമിയില്‍ ഇവള്‍
കരഞ്ഞാല്‍ മാലോകര്‍ അറിയില്ലേ
അവരെന്നെ ചീത്ത കുട്ടി എന്ന് വിളിക്കും
ഇവള്‍ക്ക് വഴി തെറ്റിപ്പോയി എന്ന്
ഗ്രാമം മുഴുവന്‍ പറഞ്ഞു പരത്തും
അതു കൊണ്ട് അവന്റെ രൂപം
എന്നും പതിഞ്ഞു കിടക്കും
എന്‍ കണ്ണിണകളെ
നിങ്ങളോട് ഇവളുടെ
അപേക്ഷയാണ് നിങ്ങള്‍
ഒരിക്കലും ഇവളെ
നാണം കെടുതരുതേ
പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്