Saturday, May 30, 2009

മൗനം


സുഖദമായ ഒരാലസ്യം
പോലെ നമുക്കിടയിലീ
മൗനം ചേക്കേറിയിരിക്കുന്നു
നിന്‍റെ നൊമ്പരം എന്‍റെതും
എന്‍റെ കിനാവുകള്‍ നിന്‍റെതുമായിരിക്കുന്നു
അരുത്‌ നീയെന്നോട്‌ ഒന്നും പറയരുത്‌
വാക്കുകള്‍ നമുക്കിടയിലൊരു
കോട്ട തീര്‍ത്തേക്കാം
ഏനിക്കായി തുടിക്കുന്ന
നിന്‍റെ ഹൃദയം നിന്‍റെ കണ്ണുകളുടെ
ജാലകത്തിലൂടെ ഞാന്‍ കാണുന്നു
എന്‍റെ ഹൃധയതുടിപ്പില്‍
നിന്‍റെ വിങ്ങലുകള്‍ ഞാന്‍ തൊട്ടറിയുന്നു
മൗനം
ഇതെത്ര സുഖധമാം ആലസ്യം
നമുക്ക്‌ ചുറ്റും നാം തീര്‍ത്ത
വേലിക്കെട്ടുകള്‍ അഴിയുന്നു
എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തെ തൊട്ടറിയുന്നു
മൗനംഇതെത്ര വാചാലം
അരുത്‌ നീയെനിക്ക്‌ വാക്കുതരരുത്

ബന്ധിച്ചു നിര്‍ത്തിയ സേതുപോലെ
വാക്കുകളുടെ തടവറക്കുള്ളില്‍
വിങ്ങേണ്ടതല്ലാ നമ്മുടെ സ്നേഹം.....
ഇടയഗാനത്തിന്‍റെ മാസ്മരികതയിലലിഞ്ഞും
മര്‍മരം പൊഴിക്കുന്ന കാറ്റിനോട് സല്ലപിച്ചും
ഓരങ്ങളിലൂടെ കുണുങ്ങി ചിരിച്ചും
കരിമ്പാറക്കെട്ടുകളില്‍ നിര്‍ദയം തല്ലിത്തകര്‍നും
പാഞ്ഞൊഴുകുന്ന കാട്ടാറു പോലെയാകട്ടെ
അത്അനന്തമായ സാഗരത്തിന്‍റെ സ്വച്ച്ച
ശാന്തതയിലലിയാന്‍ കഴിഞ്ഞില്ലെങ്കിലോ
ഏന്ന വേവലാതി വേണ്ടാ
ലക്ഷ്യത്തിലെത്തുവാന്‍ ധ്രിതിയും അരുത്‌
എത്തിയില്ലെന്കിലോ എന്ന കുണ്ടിതവുമരുത്
ഈ സ്നേഹഗംഗ മന്നം മന്നമോഴുകട്ടെ
അജ്ഞാതമായപാതകളിലൂടെ അലക്ഷ്യം ഒഴുകട്ടെ
ആമി

Saturday, May 16, 2009

TALAQ

TALAQ
for some its just an arabic word
for some its " bloody muslims does"
for some its just a subject for evening chat
for some its their "daily bread
for some its subject of "argument
for some its a subject of "poem
for some its the inspiration of" great novel

BUT

for me its a bleeding heart
for me its a pailing face
for me its those sleepless nights with poison in hand
for me its those empty strips of " restle and alprax
for me its my wet pillow
for me its those sympathetic words with poison in heart
for me its the whisper behind

for me its the cry of new born
for me its those abandoned toys still spread on my bed

for me its a paining vain
and you have pressed it so badly "my dear bobs


Aami

Friday, May 15, 2009

നന്ദി

നന്ദി

ഇത്രയും കാലം

എന്‍റെ മനസ്സിലേക്ക്

സ്നേഹം ചോരിഞ്ഞതിനു

എന്‍റെ കിനാവുകള്‍ക്ക്

നിറം പകര്‍ന്നതിനും നന്ദി

നന്ദി ഇത്രയും കാലം

എന്‍റെ ദുരിതങ്ങള്‍ക്ക്

സാന്ത്വനമായതിനും

ഇത്രയും കാലം

എന്‍റെ നൊമ്പരങ്ങള്‍ക്ക്

കൂട്ടിരുന്നതിനും നന്ദി

തീരാത്ത പ്രശ്നങ്ങളുടെ പേമാരിയിലേക്ക്

വ്യാകുലതകളുടെ ആഴക്കയങ്ങളിലേക്ക്

ഞാന്‍ വലിച്ചെറിയപ്പെടുന്ന

ഈ ഇരുണ്ട ദിനങളില്‍

വേദനയുടെ വിഭ്രാന്തിയുടെ

ഈ തുരുത്തില്‍ ഞാന്‍ ഒറ്റപ്പെടുമ്പോള്‍

അപരിചിത ഭാവം കണ്ണുകളില്‍ നിറച്ച്

വൃണിത ഹൃദയത്തില്‍ ഉപ്പു തേച്ചു

നടന്നകലുന്ന ഔപചാരികതക്കും നന്ദി

അറിയാതെയെങ്കിലും ചെയ്തുപോയ

എല്ലാ പിഴകള്‍ക്കുംമാപ്പ് സ്നേഹത്തോടെ

ആമി