Monday, August 22, 2011

കരിമുകില്‍ -1 ഗ്രഹണം

അഴലിന്‍ കരിമുകില്‍

നിയതി തന്‍ നിയോഗത്താല്‍

മണ്ടി നടപ്പവള്‍ പാരിലാകെ

ഈ മുകിലിന്‍ തുള്ളിയെ

മാ റോ ടണച്ചവള്‍ ഭൂമി

ഗുരുവായ് വെളിച്ചമായ്

അറിവിന്റെ വാനോളം ഇവളെ

ഉയര്‍ത്തിയ ഈശനവന്‍ സൂര്യന്‍

ഖിന്നയായ് സഹ്യന്റെ നെറുകയില്‍

തളര്ന്നിരിപ്പിവളെ സ്നേഹമാം

കൈകളാല്‍ ഊയലാട്ടി

അഴലില്‍ മുകിലിനെ പറത്തുന്ന മാരുതി

നിഗൂഡമാം അഴലില്‍ തപിക്കുന്ന നേരത്ത്

മുകിലാം തോഴിയെ നിലാവിന്‍ കൈകളാല്‍

അണച്ചവന്‍ പനിമതി

ചന്ദ്രനെ ഗ്രഹണം ബാധിച്ച നാള്‍കളില്‍

പാരില്‍ മുഴുക്കെയും ഇരുള്‍ പരന്നു

ഒളിയറ്റ യാമത്തില്‍

മാരതാപത്താല്‍ വല്ഞ്ഞവള്‍

ഭൂമിയോ കരിമുകില്‍

പ്പെണ്ണിനെപഴി പറഞ്ഞു

പാവമീ കരിമുകില്‍

നിനച്ചതില്ലൊരു നാളും

തിങ്കളെ മറയ്ക്കാന്‍

ധരിത്രി തന്‍ അഴലിന്നു ഹേതു വാകാന്‍

ഇവളരിയുന്നു ഭൂമിപ്പെണ്ണിനെ

അവളുടെ ദുഖവും

സൂര്യനും ചന്ദ്രനും

ഖിന്നയാം ഭൂമിയും

കരിമുകില്‍ പെണ്ണിന്നൊരുപോലെ

പെയ്‌തൊഴിഞ്ഞെങ്കിലെന്നാശിച്ചു പാവം

പെയ്തൊഴിയാനായ് വ്രതമെടുത്തു

അവള്‍ പെയ്തൊഴിയാനായ് വ്രതമെടുത്തു ..........

7 comments:

  1. പെയ്‌തൊഴിഞ്ഞെങ്കിലെന്നാശിച്ചു പാവം

    പെയ്തൊഴിയാനായ് വ്രതമെടുത്തു

    അവള്‍ പെയ്തൊഴിയാനായ് വ്രതമെടുത്തു ..
    ആശംസകള്‍

    ReplyDelete
  2. നന്ദി പ്രിയ STRANGER

    ReplyDelete
  3. thank you dilshad...........meri dil shaad hogayiiiiiiii

    ReplyDelete
  4. ഒരു കാര്യവും പകുതി മനസ്സോടെ ചെയ്യരുതു. കവിത എഴുതി തുടങ്ങിയാൽ തുടർന്നു എഴുതുക. വീണ്ടും ഇനിയും എഴുതിറി കൂട്ടുക. ഭാവുകങ്ങൾ!

    ReplyDelete
  5. thanx kunjusse....... nan oru kuzhi madichiiii.......... sramikkattoooooo

    ReplyDelete