Sunday, December 4, 2011

മഴ

പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്
ആകാശത്തെ മട്ടുപ്പാവില്‍ ഇരുന്നു
വിരഹിണി ആരോ പ്രിയനെയോര്‍ത്തു
മനം നൊന്തു കരയുന്നുണ്ട്
സഹതാപം കൊണ്ടാവാം
ഇന്ന് സന്ദ്യയും സങ്കടത്തില്‍ ആണ്
അവളുടെ കവിളിന്‍
അരുണിമ കാണ്മാനില്ല
എനിക്ക് നീ ഓര്മ വരുന്നു
പക്ഷെ മാനത്തെ
രാജകുമാരിയെപ്പോലെ
കരയാന്‍ ഈയുള്ളവള്‍ക്കാവില്ലല്ലോ
മട്ടുപ്പാവിലിരുന്നു രാജകുമാരിക്ക്
രഹസ്യമായ് കരയാം
പക്ഷെ ഭൂമിയില്‍ ഇവള്‍
കരഞ്ഞാല്‍ മാലോകര്‍ അറിയില്ലേ
അവരെന്നെ ചീത്ത കുട്ടി എന്ന് വിളിക്കും
ഇവള്‍ക്ക് വഴി തെറ്റിപ്പോയി എന്ന്
ഗ്രാമം മുഴുവന്‍ പറഞ്ഞു പരത്തും
അതു കൊണ്ട് അവന്റെ രൂപം
എന്നും പതിഞ്ഞു കിടക്കും
എന്‍ കണ്ണിണകളെ
നിങ്ങളോട് ഇവളുടെ
അപേക്ഷയാണ് നിങ്ങള്‍
ഒരിക്കലും ഇവളെ
നാണം കെടുതരുതേ
പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്

Tuesday, September 20, 2011

Nostalgiya

Those nostalgic sweet moments

once again frozen into the abyss of memories

Those naughty eyes which once

used to throb my heart

now remains only as an album snap

I searched in vain for those

nostalgic sweet words

which once poured as a

fresh rain into my parching soul

For i know not those are the history

which will never repeat again

There are the fresh meadows

for you to stray ...

Then why return to those

old fire struck hills

why return to those meadows which ceased

into ashes to fertile the soil.............

Monday, August 22, 2011

കരിമുകില്‍ -1 ഗ്രഹണം

അഴലിന്‍ കരിമുകില്‍

നിയതി തന്‍ നിയോഗത്താല്‍

മണ്ടി നടപ്പവള്‍ പാരിലാകെ

ഈ മുകിലിന്‍ തുള്ളിയെ

മാ റോ ടണച്ചവള്‍ ഭൂമി

ഗുരുവായ് വെളിച്ചമായ്

അറിവിന്റെ വാനോളം ഇവളെ

ഉയര്‍ത്തിയ ഈശനവന്‍ സൂര്യന്‍

ഖിന്നയായ് സഹ്യന്റെ നെറുകയില്‍

തളര്ന്നിരിപ്പിവളെ സ്നേഹമാം

കൈകളാല്‍ ഊയലാട്ടി

അഴലില്‍ മുകിലിനെ പറത്തുന്ന മാരുതി

നിഗൂഡമാം അഴലില്‍ തപിക്കുന്ന നേരത്ത്

മുകിലാം തോഴിയെ നിലാവിന്‍ കൈകളാല്‍

അണച്ചവന്‍ പനിമതി

ചന്ദ്രനെ ഗ്രഹണം ബാധിച്ച നാള്‍കളില്‍

പാരില്‍ മുഴുക്കെയും ഇരുള്‍ പരന്നു

ഒളിയറ്റ യാമത്തില്‍

മാരതാപത്താല്‍ വല്ഞ്ഞവള്‍

ഭൂമിയോ കരിമുകില്‍

പ്പെണ്ണിനെപഴി പറഞ്ഞു

പാവമീ കരിമുകില്‍

നിനച്ചതില്ലൊരു നാളും

തിങ്കളെ മറയ്ക്കാന്‍

ധരിത്രി തന്‍ അഴലിന്നു ഹേതു വാകാന്‍

ഇവളരിയുന്നു ഭൂമിപ്പെണ്ണിനെ

അവളുടെ ദുഖവും

സൂര്യനും ചന്ദ്രനും

ഖിന്നയാം ഭൂമിയും

കരിമുകില്‍ പെണ്ണിന്നൊരുപോലെ

പെയ്‌തൊഴിഞ്ഞെങ്കിലെന്നാശിച്ചു പാവം

പെയ്തൊഴിയാനായ് വ്രതമെടുത്തു

അവള്‍ പെയ്തൊഴിയാനായ് വ്രതമെടുത്തു ..........

Tuesday, August 2, 2011

വാനമ്പാടി

നഷ്ട വസന്തത്തിന്‍ ശിഷ്ട മോഹങ്ങളേ
ഗദ്ഗദം വിതുബുമെന്‍ അരുമക്കിനാക്കളെ
ഇനിയുറങ്ങൂ
ചന്ദ്രിക മഞ്ഞുപോയ് രാപ്പടിയുരങ്ങീ
എന്നുളിളിനിയും ഉറങ്ങതിരിക്കുമെന്‍
തപ്ത മോഹങ്ങളേ ഇനിയുറങ്ങൂ
ആട്ടം കഴിഞ്ഞു കലാശം കഴിഞ്ഞു
കളിവിളക്കെന്നെ അണഞ്ഞു പോയീ
പ്രാണ നാഥന്‍ ആടും പാദങ്ങളെ
തങ്ക ചിലങ്കകള്‍ അഴിച്ചുറങ്ങൂ

Monday, July 25, 2011

വാനമ്പാടി -

മഴ പൊഴിയുന്നു പുഴയവാന്‍
പുഴ ഒഴുകുന്നു ആഴിയിലലിയാന്‍
ആഴിയോ മഴയായ്
പുനര്‍ ജനിക്കുന്നു....

പുനര്‍ ജനികള്‍ക്കുമതീതം എന്‍
മനം മാത്രം

ചതുരംഗം

കറുപ്പും വെളുപ്പുമിടകോര്‍ന്ന
കളത്തിനപ്പുറവും ഇപ്പുറവും
ഇരുന്നു നീ ചതുരഗമാടുമ്പോള്‍
കരുവായത്‌ ഞാനും എന്‍റെ
കുഞ്ഞു കിനാക്കളുമായിരുന്നു
പണയം വെയ്ക്കപ്പെട്ടത്‌ എന്‍റെ
യൌവ്വനമായിരുന്നു
എന്‍റെ ഹൃദയം മുറിച്ചു നീ
രാണിയായ്‌ നീക്കി
നീ രാജാവായ്‌ പ്രതിഷ്ടിച്ചത്
എന്‍റെ തലച്ചോറായിരുന്നു
കൈ കാലുകള്‍ വെട്ടി നീ
കാലാള്‍പ്പട ഉണ്ടാക്കി
എന്‍റെ സ്വപ്നങ്ങളെ നീ തേരാളിയാക്കി
എന്‍റെ ഹൃദയത്തില്‍ കത്തിയാഴ്ത്തുംപോള്‍
എന്തുകൊണ്ട് നീ അറിഞ്ഞില്ല
അതു നിനക്കായ് മാത്രമാണു
മിടിച്ചിരുന്നതെന്ന്........

ചിന്ന ഭിന്നമാക്കപ്പെട്ട ഹൃദയത്തോടൊപ്പം
ഇല്ലാതായതു അതിനുള്ളില്‍
പ്രതിഷ്ടിക്കപ്പെട്ട നീ കൂടി
ആയിരുന്നു എന്ന സത്യം
എന്ത് കൊണ്ട് നീ അറിഞ്ഞില്ലാ
........

Thursday, April 14, 2011

മഴ

ഒരിക്കലും പിഴയ്ക്കാത്ത
വാഗ്ദാനം പോലെ വീണ്ടും
മഴ എത്തിയിരിക്കുന്നു .
തീഷ്ണ ശൈത്യതിനും
അത്യുഷ്ണത്തിനും ശേഷം
ഉള്ളുകുളിര്‍ക്കെ പെയ്തു തിമിര്‍ക്കുവാന്‍
കൊതിക്കുന്ന ഒത്തിരി ഒത്തിരി
കാര്‍മേഘങ്ങള്‍ എന്റെ മനസ്സിന്റെ
ആകാശത്ത് ഉരുണ്ടു കൂടിയത്
നീ അറിഞ്ഞുവോ സഖീ ...
പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍
എന്റെ മനസ്സിന്റെ ഗര്‍ഭ ഗൃഹത്തില്‍
ഒരിക്കലും തീരാത്ത നോവാകുന്നതും
നീ അറിയാത്തതെന്തേ സഖീ .....
കര്‍ക്കിടകം തിമിര്‍ക്കുന്ന സന്ധ്യയില്‍
മുറ്റത്തു പെയ്യുന്ന മഴയെ നോക്കി നാമിരുന്നതും..
ഹൃത്തിലോളിപ്പിച്ച മുത്ത്‌ നീ
എനിക്കായ് സമ്മാനിച്ചതും
നീ ഓര്‍ക്കുന്നുവോ സഖീ
അന്ന് നാം പകുത്തെടുത്ത ആ വളപ്പൊട്ടുകള്‍
കളഞ്ഞുപോയത് നീയറിഞ്ഞുവോ സഖീ
മുട്ടത്തു താളത്തില്‍ നൃത്തം വെയ്ക്കുമീ മഴയില്‍ ആ വളപ്പൊട്ടുകള്‍
തെളിഞ്ഞു വരുന്നതും
കാത്തിരിക്കയാനിന്നു ഞാന്‍
ഒരിക്കലും പിഴയ്ക്കാത്ത വാഗ്ദാനം
പോലെ വീണ്ടും മഴ എത്തിയിരിക്കുന്നു